Sunday, April 24, 2011

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക !

ഇന്ന് കേരളം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനമായി ആചരിക്കുന്നു. കാല്‍നൂറ്റാണ്ട് പെയ്ത വിഷമഴയില്‍ ജീവിക്കാതെ മരിച്ചവരെയും മരിച്ചു ജീവിക്കുന്നവരെയും മുറിവുണങ്ങാത്ത പ്രകൃതിയെയും കാണാന്‍ നമുക്ക് കണ്ണുകള്‍ ഉണ്ടാവണം.അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ നമുക്ക് കഴിയണം, ഒപ്പം "നമുക്കിത് വേണ്ടാ.." എന്ന് അലറിവിളിക്കാനും !. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക ...!