സ്വാതന്ത്ര്യദിനം..........
മധുര സ്മരണകളുമായി അര്‍ദ്ധരാത്രി പൊട്ടി വീണ സ്വാതന്ത്യ ദിനം ഒരു പടിക്കൂടി കടന്ന് 65 -ല് എത്തിനില്‍ക്കുന്നു. ഇന്ന്അര്‍ദ്ധരാത്രി മാത്രല്ല നട്ടുച്ചക്ക് വരെ നമുക്ക് സ്വാതന്ത്യം ..
എല്ലാ ഇന്‍ഡ്യക്കാരുടേയും സ്വത്ത് എങ്ങിനെയെങ്കിലും കൈയ്യില്‍ ആക്കാന് വോട്ടു ചെയ്‌ത് തെരഞ്ഞെടുത്ത് അയച്ചവറ്ക്ക് പൂറ്ണ്ണമായ സ്വാതന്ത്യം .(കാരണം, ഇന്ത്യ എന്റെ രാജ്യമാണ് ,ഞാന്‍ എന്റെ രാജ്യത്തിന്റെ "സ്വത്തിനെ" സ്‌നേഹിക്കുന്നു)
2- വയസ് ഉള്ളവരെ മുതല് ആണ് പെണ് വ്യത്യാസമില്ലാതെ
നട്ടുച്ചക്ക് വരെ പീഡിപ്പിക്കാന് ഉള്ള സ്വാതന്ത്യം. (കാരണം, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്)
നട്ടുച്ചക്ക് വരെ പീഡിപ്പിക്കാന് ഉള്ള സ്വാതന്ത്യം. (കാരണം, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്)
സ്വന്തം മാതാവിനെ ഒറ്റികൊടുക്കാനും മതവികാരം വളർത്തി കാര്യം കാണാനും നമ്മുക്ക് സ്വാതന്ത്യം. എതൊരു ജതി-മത-സമുദായത്തിന്റ പേരിലും പാറ്ട്ടിയുടെ പേരിലും ഏതു മാറ്ഗത്തിലും സ്വത്ത് സമ്പാദിക്കാനുള്ള സ്വാതന്ത്യം .(കാരണം , ഞാന്‍ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കും)
സ്വാതന്ത്യമെന്നാല്‍ ഇന്ന് എല്ലാവര്‍ക്കും തോന്നിയതുപോലെ എന്തും ചെയ്യാനുള്ള സ്വാതന്ത്യമാണ്. തുരുതുരാ വണ്ടികള്‍ പോകുന്ന റോഡിന്റെ നടുവിലൂടെ ഗതാഗത തടസമുണ്ടാക്കും വിധം നടക്കാനുള്ള അധികാരം. മുറുക്കി തുപ്പിയും മലമൂത്ര വിസര്‍ജ്ജനം നടത്തിയും റോഡുകളെയും പൊതുസ്ഥലങ്ങളേയും വ്യത്തികേടാക്കാനുള്ള സ്വാതന്ത്യം. ആരങ്കിലും പ്രതികരിച്ചാല്‍ നിന്റെ തന്തയുടെ റോഡാണോ എന്ന് ചോദിക്കാനുള്ള സ്വാതന്ത്യം.
എല്ലാറ്റിനും ഒരു ഭാഗ്യം വേണം.ഇന്ത്യക്കാരാനായി ജനിച്ചതില് നമ്മുക്ക് അഭിമാനിക്കാന് ഒരുപാട് വകകള് ദിവസവും വന്നുചേരുന്നു. കൂടുതല് സ്വാതന്ത്യവും അവകാശങ്ങളും നമ്മുക്ക് ലഭിക്കാന് ഭാരതമാതായുടെ രോദനങ്ങള്ക്ക് കാതു കൊടുക്കാതെ അവരുടെ നെഞ്ചില് കയറി നിന്ന് വീണ്ടും വീണ്ടും ത്രീവറ്ണ്ണപതാകകള് ഉയറ്ത്താം. ഭാരതമാതാക്കീ "ജയ് ഹിന്ദ്" വിളിക്കാം
(രാഷ്‌ട്ര പിതാവെ …അങ്ങ് ഇതൊന്നും കാണുന്നില്ലേ? ഇതൊന്നും കാണാന് കഴിയില്ലലോ…!! ആ കണ്ണട ഞങ്ങള് അടിച്ചു മാറ്റിയല്ലോ….)