ഒരു പാവം വിദ്യാര്‍ഥിയുടെ ഭാവി ഈ എസ് എഫ് ഐക്കാര്‍ ഇല്ലാതാക്കുന്നെ എന്ന് അലമുറ ഇടുന്ന നിഷ്പക്ഷരുടെ അറിവിലേക്ക്.......22787ാം റാങ്കുകാരനായ നിര്‍മല്‍ മാധവിന്, സ്വാശ്രയ എന്‍ജിനീയറിങ് കോളജില്‍ ഒരുവര്‍ഷം പഠിച്ചതിനുശേഷം രണ്ട് സെമസ്റ്ററുകള്‍ ഒഴിവാക്കി ഗവ. എന്‍ജിനീയറിങ് കോളജില്‍ പ്രവേശം നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. മൂന്ന്, നാല്, സെമസ്റ്ററുകള്‍ പഠിക്കാതെയും ഇന്‍േറണല്‍ അസസ്‌മെന്റിന് വിധേയനാകാതെയും അഞ്ചാം സെമസ്റ്ററില്‍ പ്രവേശം ലഭിച്ചത്, അഞ്ചാം സെമസ്റ്ററിലെ ഒഴിവുവന്ന സീറ്റില്‍ മറ്റേതെങ്കിലും വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിട്ടുണ്ടോ, അവരുടെ റാങ്ക്‌നില, നാട്ടിലെ സ്വാശ്രയ കോളജില്‍ ഒരു സെമസ്റ്റര്‍ സിവില്‍ എന്‍ജിനീയറിങ് പഠിച്ചതിനുശേഷം ലഭിച്ച ടി.സി ഉപയോഗിച്ച് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പ്രവേശം നല്‍കിയതിലെ നിയമസാധുത തുടങ്ങി വിവിധ വശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ വിദഗ്ധസമിതിയെ നിയോഗിക്കുകയായിരുന്നു-----