ഇന്റര്‍നെറ്റ് പരിജ്ഞാനം ഉള്ളവര്‍ക്ക് എല്ലാം ഇതിനോടകം മുല്ലപെരിയാര്‍ വിഷയത്തില്‍ ഒട്ടേറെ ലേഖനങ്ങള്‍ വായിച്ചിട്ടുണ്ടാവും. മുല്ലപെരിയാര്‍ ഡാമിലെ വെള്ളം കൊണ്ട് തമിഴന്മാര്‍ കൃഷി ചെയ്തു നമ്മളെ ഊട്ടുന്ന കാര്യവും പുതിയ ഒരു ഡാം പണിതാല്‍ ഇരുപതു വര്‍ഷം എങ്കിലും എടുക്കും പഴയത് പോലെ തമിഴന് വെള്ളം കിട്ടണേല്‍ എന്നുള്ള തമിഴന്‍ ന്യായങ്ങള്‍ കേട്ടിടുണ്ടാകുമെല്ലോ. ഡാം തകര്‍ന്നാല്‍ നഷ്ടമാകുന്നത് തമിഴന് വെറും വെള്ളം മാത്രം,നമുക്കോ?? ഒരു കോടിയോളം വരുന്ന മലയാളികള്‍. അതില്‍ എന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും വരില്ല എന്ന് പറയാം ഒരു മലയാളിക്കും കഴിയില്ല.നമുക്ക് വരുന്ന നഷ്ട്ടങ്ങളുടെ കണക്ക് എടുക്കാന്‍ തുടങ്ങിയാല്‍ ഒറ്റയിരിപ്പിനു ഒന്നും പറഞ്ഞു തീരില്ല. സോഷ്യല്‍ മീഡിയായില്‍ ഈ വിഷയത്തില്‍ വരുന്ന പോസ്റ്റുകളെ ലൈക് അടിക്കാനും ഷെയര്‍ ചെയ്യാനും എല്ലാവരും ഒരു കുറവും കാണിക്കുനില്ല. അതല്ലാതെ നമ്മള്‍ എന്ത് ചെയ്തു??? നമുക്ക് എന്ത് ചെയ്യാന്‍ ആകും??? എന്തെല്ലും ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഇതുവരെ എന്ത് ചെയ്തു?? ഈ വിഷയത്തില്‍ ഇടതു-വലതു വ്യത്യാസമില്ലാതെ നാക്കിട്ടു വളക്കുക അല്ലാതെ എന്ത് ചെയ്തു?? ഒരു ജനത്യപത്യത്തില്‍ എന്ത് പ്രശ്നം ഉണ്ടെങ്കിലും നിയമത്തിന്റെ വഴിയെ പോകണം എന്നാണ്. എന്നാല്‍ തൊട്ടതിനും പിടിച്ചതിനും നിയമം ലംഘിക്കുന്ന ഒറ്റൊരുത്തനും ഇത്ര അധികം ജീവന്‍ നഷ്ടപെടവുന്ന ഈ ദുരന്തം ഒഴിവാക്കാന്‍ വേണ്ടി ഒന്നും ചെയുന്നത് കണ്ടില്ല.
35 ലക്ഷം നിരപരാധികളായ കേരളീയ സഹോദരങ്ങളെ മല വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ഭരണ കൂടം അച്ചാരം വാങ്ങിയത് ആര്‍ക്കു വേണ്ടിയാണെന്ന് വ്യക്തമാക്കാനെങ്കിലുംഉത്തര വാദപ്പെട്ടവര്‍ തയ്യാറാവണം.....ഇത്രയും അപകട കരമായ ഒരു ജീവിത സാഹചര്യം ലോകത്തില്‍ എവിറെയുമില്ല എന്നത് മലയാളിയുടെ ജീവന് ഭരണ കൂടം ഒരു വിലയും കല്‍പിക്കുന്നില്ല എന്ന താക്കീതാണ്.......മലയാളികളെ ബലി കൊടുക്കാന്‍ പോകുന്നത് ഏതു മൂര്‍ത്തിയെ പ്രീതിപ്പെടുത്താനാണ് എന്ന് ഭരണകൂടം വ്യക്തമാക്കണം......ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ട ഭാരതീയ പൌരന്മാര്‍ അല്ലെ ഞങ്ങള്‍ കേരളീയരും????!!!!!!!!!
ഒരിക്കലും ഇങ്ങനെ ഒരു ദുരന്തം നടക്കരുതെ എന്നു പ്രാര്‍ത്ഥിക്കുക അല്ലാതെ നമുക്ക് എന്ത് ചെയ്യാന്‍ ആകും എന്നു ചിന്തികേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.ഇന്ന് അല്ലെങ്കില്‍ നാളെ എന്നു പറഞ്ഞു ഇരിക്കുന്ന ഈ ദുരന്തത്തിനായി ഉള്ള കാത്തിരിപ്പു അവസാനിപ്പിക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നു ആലോചികേണ്ടി ഇരിക്കുന്നു. ദുരന്തം നടന്നു കഴിഞ്ഞു അനുശോചിച്ചിട്ടും പാക്കേജ് നല്‍കിയതും കൊണ്ട് ഒന്നും ആകാന്‍ പോകുനില്ല. കഴിയുമെങ്കില്‍ ഈ ദുരന്തം തടയുക. ഇല്ലെങ്കില്‍ അതിനെ എങ്ങനെ നേരിടും എന്നു കണ്ടെത്തുക.

No comments:
Post a Comment