Wednesday, June 29, 2011

25 പൈസ നാളെ മുതല്‍ ഓര്‍മ

അഞ്ച്, പത്ത്, ഇരുപത് പൈസകള്‍ക്ക് പിന്നാലെ 25 പൈസ നാണയവും ഓര്‍മയാകുന്നു. ഇന്നുകൂടി മാത്രമേ ബാങ്കുകള്‍ നാണയം സ്വീകരിക്കുകയുള്ളു.

പണപ്പെരുപ്പം ഉയരത്തില്‍ തുടരുന്ന സാഹചര്യത്തില്‍ 25 പൈസ നാണയത്തിന് പ്രസക്തി നഷ്ടപ്പെട്ടതാണ് നാണയം പിന്‍വലിക്കാന്‍ കാരണം. ബാങ്കുകളില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസുകളില്‍ നിന്നും വൈകുന്നേരത്തിനുള്ളില്‍ നാണയം മാറാം. ഇനിമുതല്‍ 50 പൈസയാവും ഏറ്റവും കുറഞ്ഞ മൂല്യമുള്ള നാണയം. ഇതോടെ ഉത്പന്നങ്ങളുടെ വിലയും ഇതിനനുസരിച്ച് മാറും.

1957ലാണ് 25 പൈസ നാണയം പുറത്തിറക്കിയത്. ഇതോടൊപ്പം പുറത്തിറക്കിയ 20 പൈസ, പത്ത് പൈസ നാണയങ്ങള്‍ സര്‍ക്കാര്‍ നേരത്തേ പിന്‍വിലിച്ചിരുന്നു. പണപ്പെരുപ്പം ഉയര്‍ന്നതോടെ നാണയങ്ങളുടെ ആവശ്യം കുറഞ്ഞതും നിര്‍മാണ ചെലവ് വര്‍ധിച്ചതുമാണ് കുറഞ്ഞ മൂല്യമുള്ള നാണയങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. 25 പൈസ നാണയത്തിന്റെ മൂല്യത്തെക്കാള്‍ കൂടുതലാണ് അതിന്റെ നിര്‍മാണ ചെലവ്

1 comment:

Lipi Ranju said...

അങ്ങനെ അതും ഓര്‍മയായി ... പക്ഷെ ഒരു കണക്കിന് നന്നായി.