Thursday, June 30, 2011

ബലാത്സംഗത്തിനു ഇരയാവാന്‍ പോവുന്നവര്‍ക്കും , ഇനി ഭാവിയില്‍ ആരെയെങ്കിലും ബലാത്സംഗം ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും അറിയാന്‍ ...

                  ഇനി പേടിക്കേണ്ട കാര്യമില്ല , ബലാല്‍സംഘംത്തെ ഔദ്യേഗികമായി മഹത് വല്‍കരിച്ചുകഴിഞ്ഞു കേന്ദ്രസര്‍ക്കാര്‍ . ബലാത്സംഗത്തിനിരയായാല്‍ വലിയ സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് . ചെയ്യാന്‍പോവുന്നവര്‍ക്കും ചെയ്യപ്പെടുന്നവര്‍ക്കും സന്തോഷിക്കാന്‍ ഇതില്‍പ്പരം ഇനിയെന്താണ് വേണ്ടത്  ഇനിയെന്തുവേണം ?

റേറ്റ്

1. പീഡിപ്പിക്കപ്പെടുന്ന മുതിര്‍ന്ന സ്ത്രീകള്‍ക്ക്  - രണ്ടു ലക്ഷം !
2. ബലാത്സംഗത്തിനിരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് - മൂന്നു ലക്ഷമാണ്
3. മാനഭംഗത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന സ്ത്രീകള്‍ക്ക് - മൂന്നു ലക്ഷം (ഒന്ന് തകരുന്നതാണ് എന്തിനും നല്ലത് )


ആദ്യ ഇടപാട്  - ബലാത്സംഗം നടന്നതിന് ശേഷം ( 72 മണിക്കൂറാണെന്ന് തോന്നുന്നു , കാരണം ആ ഗുളികയൊക്കെ ആ സമയത്തിനുള്ളില്‍ കഴിച്ചാലേ ഫലമുളളൂ ) എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടത്തില്‍ 20000 രൂപ കൈമാറും.
രണ്ടാം ഇടപാട്  - പീഡനം നടന്നതായി ഡോക്ടറുടെ  അന്വേഷണത്തില്‍ തെളിഞ്ഞാല്‍ 50000 രൂപ കൂടി നല്‍കും. (പീഡനം നടന്നു എന്ന് തെളിയിക്കേണ്ട ബാധ്യത പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കും കുടുബത്തിനുമാണ്  )

മൂന്നാമത്  - ശേഷിക്കുന്ന തുകയുടെ കാര്യം സര്‍ക്കാര്‍ വളരെ പ്രയോജപ്രദമായ രീതിയിലാണത്രെ ഉപയോഗിക്കുക. ( എങ്ങനെയാണെന്ന് പുടിക്കിട്ടിയിട്ടില്ല )

എങ്ങനെയുണ്ട് പുതിയ സര്‍ക്കാര്‍ നയം എല്ലാവരും ത്രപതരല്ലേ  ? 

അല്ലാ സര്‍ക്കാറിനെ കുറ്റം പറയരുത്
ഇനി ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന സംസ്ഥാനങ്ങളുടെ സ്ത്ഥാനം മാത്രം കേരളത്തിന് കിട്ടിയാ മതി !!


3 comments:

Lipi Ranju said...

തൃപ്തിയായി ...... !!

ponmalakkaran | പൊന്മളക്കാരന്‍ said...

ഒന്നാം സ്ഥാനം കിട്ടട്ടെ..!

drkaladharantp said...

കിരണ്‍, ഇതിനൊരു മറുവശമില്ലേ
എന്ത് കൊണ്ട് സാമ്പത്തിക സംരക്ഷണം
ഇരയായ ഒരു പെണ്‍കുട്ടിയോട് തുടര്‍ന്ന് സമൂഹവും കുടുംബവും പുലര്‍ത്തുന്ന സമീപനം അവഗനയുടെത്. നശിച്ച ജന്മം.
അസ്തമിക്കാവുന്ന ജീവിതത്തിനു ഒരു സഹായം നല്കിക്കൂടെ
അതു അനുവദിച്ചുകൂടെ.കരുണയുടെ കിരണം .അതു എങ്ങനെ ഒക്കെ ആകാം.
ഒരു നിമിഷം കൊണ്ട് ഒരു പെണ്‍ കുട്ടി ..
നാം ഇരകളുടെ പക്ഷത്ത് നിന്നും ചിന്തിക്കാന്‍ വൈകുന്നോ
ഒപ്പം അവളെ അങ്ങനെആക്കിയ ആണുങ്ങള്‍ അവര്‍ക്കുള്ള രക്ഷപെടല്‍ പഴുതുകള്‍ അവ കൂടി ഇല്ലാതാക്കണം എന്നല്ലേ പറയേണ്ടത്