Thursday, June 23, 2011

Oru pennu aanu ithu parayunnathu ennu karuthi ellam sathyam aaavanamennillla......

Faces of truth vs Faces of liars  


First Face


കൊച്ചിയില്‍ ഐ.ടി ജീവനക്കാരിയെ രാത്രിയില്‍ ആക്രമിച്ചു

കൊച്ചി: സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല. മുന്‍ സംഭവങ്ങളുടെ തനിയാവര്‍ത്തനമായി ഒരു യുവതി കൂടി ആക്രമിക്കപ്പെട്ടു. രാത്രി ജോലിക്കായി കാക്കനാടുള്ള ജോലി സ്ഥലത്തേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന ഐ.ടി ജീവനക്കാരി തെസ്‌നി ബാനു (32) വിനെയാണ് ഞായറാഴ്ച രാത്രി ഒരു സംഘമാളുകള്‍ ക്രൂരമായി ആക്രമിച്ചത്.


ഞായറാഴ്ച രാത്രി 10.15-ഓടെയാണ് സംഭവം. കാക്കനാട് സെസിലുള്ള ഒരു ബി.പി.ഒ സ്ഥാപനത്തില്‍ ഡോക്യുമെന്‍റ് സ്‌പെഷലിസ്റ്റായി ജോലി ചെയ്യുകയാണ് മലപ്പുറം മഞ്ചേരി സ്വദേശി തെസ്‌നി ബാനു. ദിവസവും കമ്പനി വണ്ടിക്കാണ് തെസ്‌നി ഓഫീസില്‍ പോയി വരുന്നത്. വ്യക്തിപരമായ തിരക്കുകളാല്‍, കമ്പനി വാഹനത്തിന് പോകാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഞായറാഴ്ച ഓഫീസിലെത്താന്‍ സുഹൃത്തിന്റെ സഹായം തേടിയത്.


പിന്നീട് പാലാരിവട്ടം സൗത്ത് ജനതാ റോഡിലുള്ള താമസസ്ഥലത്തുനിന്ന് തെസ്‌നി ബാനുവിനെ സുഹൃത്ത് വന്ന് കൂട്ടിക്കൊണ്ടുപോയി. വഴിമധ്യേ കാക്കനാട് എന്‍.ജി.ഒ ക്വാര്‍ടേഴ്‌സിനടുത്തുള്ള ഒരു കടയില്‍ കയറാന്‍ സുഹൃത്ത് ബൈക്ക് നിര്‍ത്തി. അവിടെ നില്‍ക്കുകയായിരുന്ന മധ്യവയസ്‌കനായ ഒരു ഓട്ടോ ഡ്രൈവറും നാലഞ്ച് പേരും ചേര്‍ന്ന്, ബൈക്കില്‍ ചാരിനില്‍ക്കുകയായിരുന്ന തെസ്‌നി ബാനുവിനു ചുറ്റും കൂടി. ഇതുകണ്ട് വന്ന സുഹൃത്തിനോട് ''നീ ഇവളെയും കൊണ്ട് എവിടെ പോവുകയാടാ...'' എന്ന് ചോദിച്ചു. കൂടെയുള്ളത് സഹപ്രവര്‍ത്തകയാണെന്നും ഓഫീസില്‍ കൊണ്ടുചെന്നാക്കാന്‍ പോവുകയാണെന്നും സുഹൃത്ത് പറഞ്ഞിട്ടും അവര്‍ വിട്ടില്ല. ''ഇത് ബാംഗ്ലൂരല്ല, കേരളമാണ്; ഇതൊന്നും നടക്കില്ല'' എന്നു പറഞ്ഞായി തുടര്‍ന്ന് സംസാരം.


ഇതിനിടെ തെസ്‌നിയുടെ സുഹൃത്തിനോട് വീട് എവിടെയാണെന്നും മറ്റും സംഘത്തിലൊരാള്‍ ചോദിക്കുകയും ചെയ്തു. എന്നാല്‍, തെസ്‌നിയോട് പേരും മറ്റു വിവരങ്ങളും അന്വേഷിച്ചപ്പോള്‍ 'അത് നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ലെ'ന്ന് മറുപടി നല്‍കിയത് അവരെ ചൊടിപ്പിച്ചു. പോകാന്‍ തുടങ്ങുകയായിരുന്ന തെസ്‌നിയുടെ അടുത്തുവന്ന് അക്രമികളിലൊരാള്‍ ചീത്ത വിളിച്ചു. ഇതിനെതിരെ പ്രതികരിച്ച തെസ്‌നിയെ അയാള്‍ ബൈക്കില്‍ നിന്ന് തള്ളി താഴെയിടാന്‍ ശ്രമിക്കുകയും ഇടത് കരണത്തടിക്കുകയും ചെയ്തു. ഇതിനിടെ സംഘത്തിലുണ്ടായ ഒരാള്‍ തെസ്‌നിയുടെ വലതുകൈ പിടിച്ചു തിരിച്ചു. രക്ഷിക്കാന്‍ വന്ന സുഹൃത്തിനെയും അക്രമികള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു.


തെസ്‌നി ഉടന്‍ സാമൂഹിക പ്രവര്‍ത്തകനായ സി.ആര്‍.നീലകണ്ഠനെയും ജ്യോതി നാരായണനെയും ഫോണില്‍ വിളിച്ച് വിവരം ധരിപ്പിച്ചു. അവരുടെ സഹായത്തോടെ പോലീസെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.


ജോലിക്കു കയറാന്‍ സമയമായതിനാല്‍ രാവിലെ പരാതി എഴുതിക്കൊടുക്കാമെന്ന് പോലീസിനോടു പറഞ്ഞ് തെസ്‌നി ഓഫീസിലേക്ക് പോവുകയും ചെയ്തു. എന്നാല്‍, രാവിലെയായപ്പോള്‍ ശരീരവേദന കാരണം എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാതെ വന്ന തെസ്‌നിയെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.


ഐ.ജി ശ്രീലേഖ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതായി തെസ്‌നി പറഞ്ഞു. സംഭവത്തെക്കുറിച്ച് തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണര്‍ ടി.ആര്‍.പ്രകാശിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. എന്നാല്‍, സംഭവം നടന്ന് ഒന്നര ദിവസം കഴിഞ്ഞിട്ടാണ് പോലീസ് തെസ്‌നിയുടെ മൊഴിയെടുത്തതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.



തെസ്‌നിബാനു സംഭവം: എ.എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

Second Face




ആദ്യം തല്ലിയത്‌ തസ്‌നി ബാനു;എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനു സമീപം എത്തിയതും അന്വേഷിക്കുന്നു

കൊച്ചി: സുഹൃത്തിനൊപ്പം രാത്രി ജോലിക്കുപോയ ഐടി കമ്പനി ജീവനക്കാരി തസ്‌നി ബാനു ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒട്ടേറെ ദുരൂഹതയുണ്ടെന്നു പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പ്രാഥമികാന്വേഷണത്തില്‍ വ്യക്‌തമായി.

'സദാചാര'ത്തിനു നിരക്കാത്ത രീതിയിലുള്ള പെരുമാറ്റം ഇവരുടെ ഭാഗത്തു നിന്നുണ്ടായെന്നും ഇതു നാട്ടുകാര്‍ ചോദ്യം ചെയ്‌തതാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചതെന്നുമാണു പ്രാഥമികാന്വേഷണത്തിലെ നിഗമനം. അസമയത്തു യുവാവിനൊപ്പം വിജനമായ സ്‌ഥലത്തു നില്‍ക്കുന്നതിനെ ചോദ്യം ചെയ്‌ത ഓട്ടോ ഡ്രൈവറെ ആദ്യം തല്ലിയത്‌ തസ്‌നി ബാനുവാണെന്നാണു പോലീസിനു ലഭിച്ച വിവരം. തസ്‌നി ബാനുവിന്റെ അടിയേറ്റതിനെത്തുടര്‍ന്ന്‌ ഓട്ടോ ഡ്രൈവര്‍ അവരെ തിരിച്ചടിക്കുകയും കൈപിടിച്ചു തിരിക്കുകയുമായിരുന്നത്രേ. രാത്രി ജോലിക്കുപോകാന്‍ തസ്‌നി ബാനു ജോലി ചെയ്യുന്ന സ്‌ഥാപനം ഇവര്‍ക്കു കമ്പനി വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതുപയോഗിക്കാതെ ആണ്‍സുഹൃത്തിന്റെ ബൈക്കില്‍ ജോലിക്കുപോയ ഇവര്‍ക്ക്‌ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനു സമീപം വിജനമായ സ്‌ഥലത്ത്‌ എത്തേണ്ട കാര്യമില്ലെന്നു നാട്ടുകാരും പറയുന്നു.
 

അപരിചിതരായ സ്‌ത്രീയും പുരുഷനും ദുരൂഹസാഹചര്യത്തില്‍ വിജനമായ സ്‌ഥലത്തു'സഭ്യമല്ലാത്തപെരുമാറ്റത്തില്‍ ഏര്‍പ്പെട്ടതിനാലാണു തങ്ങള്‍ ഇതു 'ബാംഗ്ലൂര്‍ അല്ലെ'ന്നു മുന്നറിയിപ്പു കൊടുത്തതെന്നും സ്‌ഥലം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതെന്നുമാണു നാട്ടുകാര്‍ പറയുന്നത്‌. സംഭവദിവസം രാത്രി പോലീസ്‌ കസ്‌റ്റഡിയിലെടുത്ത അനില്‍കുമാറും ഇക്കാര്യം പോലീസിനോടു സമ്മതിച്ചിരുന്നു. ഇതു ജനാധിപത്യരാജ്യമാണെന്നും തങ്ങള്‍ക്ക്‌ ഇഷ്‌ടമുള്ള രീതിയില്‍ ചെയ്യുമെന്നും ചോദിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമായിരുന്നുവത്രേ തസ്‌നി ബാനുവിന്റെ പ്രതികരണം. തസ്‌നി ബാനുവിന്റെ മറുപടിയില്‍ കുപിതനായ ഓട്ടോ ഡ്രൈവര്‍ അനാശാസ്യപ്രവൃത്തി ഇവിടെ നടക്കില്ലെന്നു പറഞ്ഞ്‌ ഇവരെ അസഭ്യം വിളിച്ചു. തുടര്‍ന്ന്‌തസ്‌നി ബാനു ഇയാളെ തല്ലുകയായിരുന്നു എന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന. താനാണ്‌ ആദ്യം തല്ലിയതെന്ന കാര്യം തസ്‌നി ബാനുവും പോലീസ്‌ മുമ്പാകെ സമ്മതിച്ചിരുന്നു. സംഭവം സംഘര്‍ഷത്തിലെത്തിയതോടെ കൂടുതല്‍ നാട്ടുകാരും രംഗത്തെത്തി. ഇരുവരെയും പിടികൂടി പോലീസില്‍ ഏല്‍പ്പിക്കണമെന്നു നാട്ടുകാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.
 

ഇതിനിടെ തസ്‌നി ഫോണില്‍ പരിചയമുള്ള സാമൂഹ്യപ്രവര്‍ത്തകരെ വിളിച്ചു താന്‍ ആക്രമിക്കപ്പെട്ടെന്ന്‌ അറിയിക്കുകയായിരുന്നു. ഇവരാണ്‌ അസമയത്ത്‌ സ്‌ത്രീയും പുരുഷനും വിജനമായ സ്‌ഥലത്ത്‌ ദുരൂഹസാഹചര്യത്തില്‍ നില്‍ക്കുന്നത്‌ ചോദ്യം ചെയ്‌തവരെ 'സദാചാര പോലീസി'ന്റെ ആക്രമണമെന്ന മട്ടില്‍ പ്രചരിപ്പിച്ചതെന്നാണ്‌ നാട്ടുകാരുടെ ആരോപണം.

No comments: