Tuesday, November 22, 2011

ഭാരതീയ പൌരന്മാര്‍ അല്ലെ ഞങ്ങള്‍ കേരളീയരും????!!!!!!!!!

                                  ഇന്റര്‍നെറ്റ്‌ പരിജ്ഞാനം ഉള്ളവര്‍ക്ക് എല്ലാം ഇതിനോടകം മുല്ലപെരിയാര്‍ വിഷയത്തില്‍ ഒട്ടേറെ ലേഖനങ്ങള്‍ വായിച്ചിട്ടുണ്ടാവും. മുല്ലപെരിയാര്‍ ഡാമിലെ വെള്ളം കൊണ്ട് തമിഴന്മാര്‍ കൃഷി ചെയ്തു നമ്മളെ ഊട്ടുന്ന കാര്യവും പുതിയ ഒരു ഡാം പണിതാല്‍ ഇരുപതു വര്‍ഷം എങ്കിലും എടുക്കും പഴയത് പോലെ തമിഴന് വെള്ളം കിട്ടണേല്‍ എന്നുള്ള തമിഴന്‍ ന്യായങ്ങള്‍ കേട്ടിടുണ്ടാകുമെല്ലോ. ഡാം തകര്‍ന്നാല്‍ നഷ്ടമാകുന്നത് തമിഴന് വെറും വെള്ളം മാത്രം,നമുക്കോ?? ഒരു കോടിയോളം വരുന്ന മലയാളികള്‍. അതില്‍ എന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും വരില്ല എന്ന് പറയാം ഒരു മലയാളിക്കും കഴിയില്ല.നമുക്ക് വരുന്ന നഷ്ട്ടങ്ങളുടെ കണക്ക് എടുക്കാന്‍ തുടങ്ങിയാല്‍ ഒറ്റയിരിപ്പിനു ഒന്നും പറഞ്ഞു തീരില്ല. സോഷ്യല്‍ മീഡിയായില്‍ ഈ വിഷയത്തില്‍ വരുന്ന പോസ്റ്റുകളെ ലൈക്‌ അടിക്കാനും ഷെയര്‍ ചെയ്യാനും എല്ലാവരും ഒരു കുറവും കാണിക്കുനില്ല. അതല്ലാതെ നമ്മള്‍ എന്ത് ചെയ്തു??? നമുക്ക് എന്ത് ചെയ്യാന്‍ ആകും??? എന്തെല്ലും ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഇതുവരെ എന്ത് ചെയ്തു?? ഈ വിഷയത്തില്‍ ഇടതു-വലതു വ്യത്യാസമില്ലാതെ നാക്കിട്ടു വളക്കുക അല്ലാതെ എന്ത് ചെയ്തു?? ഒരു ജനത്യപത്യത്തില്‍ എന്ത് പ്രശ്നം ഉണ്ടെങ്കിലും നിയമത്തിന്റെ വഴിയെ പോകണം എന്നാണ്. എന്നാല്‍ തൊട്ടതിനും പിടിച്ചതിനും നിയമം ലംഘിക്കുന്ന ഒറ്റൊരുത്തനും ഇത്ര അധികം ജീവന്‍ നഷ്ടപെടവുന്ന ഈ ദുരന്തം ഒഴിവാക്കാന്‍ വേണ്ടി ഒന്നും ചെയുന്നത് കണ്ടില്ല.



35 ലക്ഷം നിരപരാധികളായ കേരളീയ സഹോദരങ്ങളെ മല വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ഭരണ കൂടം അച്ചാരം വാങ്ങിയത്‌ ആര്‍ക്കു വേണ്ടിയാണെന്ന് വ്യക്തമാക്കാനെങ്കിലുംഉത്തരവാദപ്പെട്ടവര്‍ തയ്യാറാവണം.....ഇത്രയും അപകട കരമായ ഒരു ജീവിത സാഹചര്യം ലോകത്തില്‍ എവിറെയുമില്ല എന്നത് മലയാളിയുടെ ജീവന് ഭരണ കൂടം ഒരു വിലയും കല്‍പിക്കുന്നില്ല എന്ന താക്കീതാണ്.......മലയാളികളെബലി കൊടുക്കാന്‍ പോകുന്നത് ഏതു മൂര്‍ത്തിയെ പ്രീതിപ്പെടുത്താനാണ് എന്ന് ഭരണകൂടം വ്യക്തമാക്കണം......ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ട ഭാരതീയ പൌരന്മാര്‍ അല്ലെ ഞങ്ങള്‍ കേരളീയരും????!!!!!!!!!








ഒരിക്കലും ഇങ്ങനെ ഒരു ദുരന്തം നടക്കരുതെ എന്നു പ്രാര്‍ത്ഥിക്കുക അല്ലാതെ നമുക്ക് എന്ത് ചെയ്യാന്‍ ആകും എന്നു ചിന്തികേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.ഇന്ന് അല്ലെങ്കില്‍ നാളെ എന്നു പറഞ്ഞു ഇരിക്കുന്ന ഈ ദുരന്തത്തിനായി ഉള്ള കാത്തിരിപ്പു അവസാനിപ്പിക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നു ആലോചികേണ്ടി ഇരിക്കുന്നു. ദുരന്തം നടന്നു കഴിഞ്ഞു അനുശോചിച്ചിട്ടും പാക്കേജ് നല്‍കിയതും കൊണ്ട് ഒന്നും ആകാന്‍ പോകുനില്ല. കഴിയുമെങ്കില്‍ ഈ ദുരന്തം തടയുക. ഇല്ലെങ്കില്‍ അതിനെ എങ്ങനെ നേരിടും എന്നു കണ്ടെത്തുക.

Tuesday, October 11, 2011

ഒരു പാവം വിദ്യാര്‍ഥിയുടെ ഭാവി ഈ എസ് എഫ് ഐക്കാര്‍ ഇല്ലാതാക്കുന്നെ എന്ന് അലമുറ ഇടുന്ന നിഷ്പക്ഷരുടെ അറിവിലേക്ക്.......22787ാം റാങ്കുകാരനായ നിര്‍മല്‍ മാധവിന്, സ്വാശ്രയ എന്‍ജിനീയറിങ് കോളജില്‍ ഒരുവര്‍ഷം പഠിച്ചതിനുശേഷം രണ്ട് സെമസ്റ്ററുകള്‍ ഒഴിവാക്കി ഗവ. എന്‍ജിനീയറിങ് കോളജില്‍ പ്രവേശം നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. മൂന്ന്, നാല്, സെമസ്റ്ററുകള്‍ പഠിക്കാതെയും ഇന്‍േറണല്‍ അസസ്‌മെന്റിന് വിധേയനാകാതെയും അഞ്ചാം സെമസ്റ്ററില്‍ പ്രവേശം ലഭിച്ചത്, അഞ്ചാം സെമസ്റ്ററിലെ ഒഴിവുവന്ന സീറ്റില്‍ മറ്റേതെങ്കിലും വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിട്ടുണ്ടോ, അവരുടെ റാങ്ക്‌നില, നാട്ടിലെ സ്വാശ്രയ കോളജില്‍ ഒരു സെമസ്റ്റര്‍ സിവില്‍ എന്‍ജിനീയറിങ് പഠിച്ചതിനുശേഷം ലഭിച്ച ടി.സി ഉപയോഗിച്ച് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പ്രവേശം നല്‍കിയതിലെ നിയമസാധുത തുടങ്ങി വിവിധ വശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ വിദഗ്ധസമിതിയെ നിയോഗിക്കുകയായിരുന്നു-----

Thursday, September 29, 2011


മനുഷ്യ ജീവന് പുല്ലുവില കല്‍പ്പിക്കാത്ത നാം കേരളീയര്‍ എന്തൊരു മാന്യന്മാര്‍...!!!

അര്‍ധരാത്രി, തനിച്ച്, രക്തമൊലിക്കുന്ന ശരീരവുമായി  ആ യുവാവ് അടുത്തുള്ള വീട്ടില്‍ സഹായത്തിന് കയറി. അവര്‍ സഹായിച്ചില്ലെന്ന് മാത്രമല്ല, ബുള്ളഷിനെ പറഞ്ഞുവിട്ടു. ഭാഷയറിയാതെ, വഴി തിരിയാതെ ആ ചെറുപ്പക്കാരന്‍ വീണ്ടും നിരവധി വീടുകളില്‍ കയറി ദയ യാചിച്ചു നോക്കി. ആരും അര ഗ്ലാസ് പച്ചവെള്ളം പോലും അവന് നേരെ നീട്ടിയില്ല. അര്‍ധരാത്രി രക്തമൊലിപ്പിച്ചു നടക്കുന്ന ബുള്ളഷിന് നേരെ ഒരു പട്ടി കുരച്ച് വന്നപ്പോള്‍ അയാള്‍ അടുത്തുള്ള ഭജനമഠത്തില്‍ കയറി. അവിടെ തൂങ്ങിക്കിടക്കുന്ന മണിക്കയര്‍ അപ്പോഴാണയാള്‍ കാണുന്നത്. ഈ മനുഷ്യര്‍ക്കും പട്ടികള്‍ക്കുമിടയില്‍ ജീവിച്ചിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് കണ്ട് ആ ചെറുപ്പക്കാരന്‍ ഭക്തിയുടെ കയറില്‍ തന്റെ ജീവന്‍ അവസാനിപ്പിച്ചു. രംഗം നടക്കുമ്പോള്‍ മഠത്തിന് ചുറ്റും കണ്ടുനില്‍ക്കാന്‍ ആളുകളുണ്ടായിരുന്നു. ആരും 'അരുത്, ഞങ്ങളുണ്ടിവിടെ' എന്നു പറഞ്ഞതേയില്ല.


Tuesday, August 16, 2011

സ്വാതന്ത്ര്യദിനം..........

സ്വാതന്ത്ര്യദിനം..........


    മധുര സ്മരണകളുമായി  അര്‍ദ്ധരാത്രി  പൊട്ടി വീണ  സ്വാതന്ത്യ ദിനം  ഒരു പടിക്കൂടി കടന്ന് 65 -ല് എത്തിനില്‍ക്കുന്നു. ഇന്ന്അര്‍ദ്ധരാത്രി  മാത്രല്ല നട്ടുച്ചക്ക് വരെ നമുക്ക് സ്വാതന്ത്യം ..

എല്ലാ ഇന്‍ഡ്യക്കാരുടേയും സ്വത്ത് എങ്ങിനെയെങ്കിലും കൈയ്യില്‍  ആക്കാന് വോട്ടു ചെയ്‌ത്‌ തെരഞ്ഞെടുത്ത് അയച്ചവറ്ക്ക് പൂറ്ണ്ണമായ സ്വാതന്ത്യം .(കാരണംഇന്ത്യ എന്റെ രാജ്യമാണ്‌ ,ഞാന്‍ എന്റെ രാജ്യത്തിന്റെ "സ്വത്തിനെ" സ്‌നേഹിക്കുന്നു) 

  2- വയസ്  ഉള്ളവരെ മുതല് ആണ് പെണ് വ്യത്യാസമില്ലാതെ
 നട്ടുച്ചക്ക് വരെ പീഡിപ്പിക്കാന് ഉള്ള സ്വാതന്ത്യം. (കാരണം, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്‌)
സ്വന്തം മാതാവിനെ ഒറ്റികൊടുക്കാനും മതവികാരം വളർത്തി കാര്യം കാണാനും നമ്മുക്ക് സ്വാതന്ത്യം. എതൊരു ജതി-മത-സമുദായത്തിന്റ പേരിലും പാറ്ട്ടിയുടെ പേരിലും ഏതു മാറ്ഗത്തിലും സ്വത്ത് സമ്പാദിക്കാനുള്ള സ്വാതന്ത്യം .(കാരണം , ഞാന്‍ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കും)

 സ്വാതന്ത്യമെന്നാല്‍ ഇന്ന് എല്ലാവര്‍ക്കും തോന്നിയതുപോലെ എന്തും ചെയ്യാനുള്ള സ്വാതന്ത്യമാണ്. തുരുതുരാ വണ്ടികള്‍ പോകുന്ന റോഡിന്റെ നടുവിലൂടെ ഗതാഗത തടസമുണ്ടാക്കും വിധം നടക്കാനുള്ള അധികാരം. മുറുക്കി തുപ്പിയും മലമൂത്ര വിസര്‍ജ്ജനം നടത്തിയും റോഡുകളെയും പൊതുസ്ഥലങ്ങളേയും വ്യത്തികേടാക്കാനുള്ള സ്വാതന്ത്യം. ആരങ്കിലും പ്രതികരിച്ചാല്‍ നിന്റെ തന്തയുടെ റോഡാണോ എന്ന് ചോദിക്കാനുള്ള സ്വാതന്ത്യം.

എല്ലാറ്റിനും ഒരു ഭാഗ്യം വേണം.ഇന്ത്യക്കാരാനായി ജനിച്ചതില് നമ്മുക്ക് അഭിമാനിക്കാന് ഒരുപാട് വകകള് ദിവസവും വന്നുചേരുന്നു. കൂടുതല് സ്വാതന്ത്യവും അവകാശങ്ങളും നമ്മുക്ക് ലഭിക്കാന് ഭാരതമാതായുടെ രോദനങ്ങള്ക്ക് കാതു കൊടുക്കാതെ അവരുടെ നെഞ്ചില് കയറി നിന്ന് വീണ്ടും വീണ്ടും ത്രീവറ്ണ്ണപതാകകള് ഉറ്ത്താം. ഭാരതമാതാക്കീ "ജയ് ഹിന്ദ്" വിളിക്കാം 



(രാഷ്‌ട്ര പിതാവെ അങ്ങ് ഇതൊന്നും കാണുന്നില്ലേ? ഇതൊന്നും കാണാന് കഴിയില്ലലോ…!! ആ കണ്ണട ഞങ്ങള്  അടിച്ചു മാറ്റിയല്ലോ….)

Thursday, June 30, 2011

ബലാത്സംഗത്തിനു ഇരയാവാന്‍ പോവുന്നവര്‍ക്കും , ഇനി ഭാവിയില്‍ ആരെയെങ്കിലും ബലാത്സംഗം ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും അറിയാന്‍ ...

                  ഇനി പേടിക്കേണ്ട കാര്യമില്ല , ബലാല്‍സംഘംത്തെ ഔദ്യേഗികമായി മഹത് വല്‍കരിച്ചുകഴിഞ്ഞു കേന്ദ്രസര്‍ക്കാര്‍ . ബലാത്സംഗത്തിനിരയായാല്‍ വലിയ സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് . ചെയ്യാന്‍പോവുന്നവര്‍ക്കും ചെയ്യപ്പെടുന്നവര്‍ക്കും സന്തോഷിക്കാന്‍ ഇതില്‍പ്പരം ഇനിയെന്താണ് വേണ്ടത്  ഇനിയെന്തുവേണം ?

റേറ്റ്

1. പീഡിപ്പിക്കപ്പെടുന്ന മുതിര്‍ന്ന സ്ത്രീകള്‍ക്ക്  - രണ്ടു ലക്ഷം !
2. ബലാത്സംഗത്തിനിരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് - മൂന്നു ലക്ഷമാണ്
3. മാനഭംഗത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന സ്ത്രീകള്‍ക്ക് - മൂന്നു ലക്ഷം (ഒന്ന് തകരുന്നതാണ് എന്തിനും നല്ലത് )


ആദ്യ ഇടപാട്  - ബലാത്സംഗം നടന്നതിന് ശേഷം ( 72 മണിക്കൂറാണെന്ന് തോന്നുന്നു , കാരണം ആ ഗുളികയൊക്കെ ആ സമയത്തിനുള്ളില്‍ കഴിച്ചാലേ ഫലമുളളൂ ) എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടത്തില്‍ 20000 രൂപ കൈമാറും.
രണ്ടാം ഇടപാട്  - പീഡനം നടന്നതായി ഡോക്ടറുടെ  അന്വേഷണത്തില്‍ തെളിഞ്ഞാല്‍ 50000 രൂപ കൂടി നല്‍കും. (പീഡനം നടന്നു എന്ന് തെളിയിക്കേണ്ട ബാധ്യത പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കും കുടുബത്തിനുമാണ്  )

മൂന്നാമത്  - ശേഷിക്കുന്ന തുകയുടെ കാര്യം സര്‍ക്കാര്‍ വളരെ പ്രയോജപ്രദമായ രീതിയിലാണത്രെ ഉപയോഗിക്കുക. ( എങ്ങനെയാണെന്ന് പുടിക്കിട്ടിയിട്ടില്ല )

എങ്ങനെയുണ്ട് പുതിയ സര്‍ക്കാര്‍ നയം എല്ലാവരും ത്രപതരല്ലേ  ? 

അല്ലാ സര്‍ക്കാറിനെ കുറ്റം പറയരുത്
ഇനി ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന സംസ്ഥാനങ്ങളുടെ സ്ത്ഥാനം മാത്രം കേരളത്തിന് കിട്ടിയാ മതി !!


Wednesday, June 29, 2011

25 പൈസ നാളെ മുതല്‍ ഓര്‍മ

അഞ്ച്, പത്ത്, ഇരുപത് പൈസകള്‍ക്ക് പിന്നാലെ 25 പൈസ നാണയവും ഓര്‍മയാകുന്നു. ഇന്നുകൂടി മാത്രമേ ബാങ്കുകള്‍ നാണയം സ്വീകരിക്കുകയുള്ളു.

പണപ്പെരുപ്പം ഉയരത്തില്‍ തുടരുന്ന സാഹചര്യത്തില്‍ 25 പൈസ നാണയത്തിന് പ്രസക്തി നഷ്ടപ്പെട്ടതാണ് നാണയം പിന്‍വലിക്കാന്‍ കാരണം. ബാങ്കുകളില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസുകളില്‍ നിന്നും വൈകുന്നേരത്തിനുള്ളില്‍ നാണയം മാറാം. ഇനിമുതല്‍ 50 പൈസയാവും ഏറ്റവും കുറഞ്ഞ മൂല്യമുള്ള നാണയം. ഇതോടെ ഉത്പന്നങ്ങളുടെ വിലയും ഇതിനനുസരിച്ച് മാറും.

1957ലാണ് 25 പൈസ നാണയം പുറത്തിറക്കിയത്. ഇതോടൊപ്പം പുറത്തിറക്കിയ 20 പൈസ, പത്ത് പൈസ നാണയങ്ങള്‍ സര്‍ക്കാര്‍ നേരത്തേ പിന്‍വിലിച്ചിരുന്നു. പണപ്പെരുപ്പം ഉയര്‍ന്നതോടെ നാണയങ്ങളുടെ ആവശ്യം കുറഞ്ഞതും നിര്‍മാണ ചെലവ് വര്‍ധിച്ചതുമാണ് കുറഞ്ഞ മൂല്യമുള്ള നാണയങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. 25 പൈസ നാണയത്തിന്റെ മൂല്യത്തെക്കാള്‍ കൂടുതലാണ് അതിന്റെ നിര്‍മാണ ചെലവ്

Thursday, June 23, 2011

Oru pennu aanu ithu parayunnathu ennu karuthi ellam sathyam aaavanamennillla......

Faces of truth vs Faces of liars  


First Face


കൊച്ചിയില്‍ ഐ.ടി ജീവനക്കാരിയെ രാത്രിയില്‍ ആക്രമിച്ചു

കൊച്ചി: സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല. മുന്‍ സംഭവങ്ങളുടെ തനിയാവര്‍ത്തനമായി ഒരു യുവതി കൂടി ആക്രമിക്കപ്പെട്ടു. രാത്രി ജോലിക്കായി കാക്കനാടുള്ള ജോലി സ്ഥലത്തേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന ഐ.ടി ജീവനക്കാരി തെസ്‌നി ബാനു (32) വിനെയാണ് ഞായറാഴ്ച രാത്രി ഒരു സംഘമാളുകള്‍ ക്രൂരമായി ആക്രമിച്ചത്.


ഞായറാഴ്ച രാത്രി 10.15-ഓടെയാണ് സംഭവം. കാക്കനാട് സെസിലുള്ള ഒരു ബി.പി.ഒ സ്ഥാപനത്തില്‍ ഡോക്യുമെന്‍റ് സ്‌പെഷലിസ്റ്റായി ജോലി ചെയ്യുകയാണ് മലപ്പുറം മഞ്ചേരി സ്വദേശി തെസ്‌നി ബാനു. ദിവസവും കമ്പനി വണ്ടിക്കാണ് തെസ്‌നി ഓഫീസില്‍ പോയി വരുന്നത്. വ്യക്തിപരമായ തിരക്കുകളാല്‍, കമ്പനി വാഹനത്തിന് പോകാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഞായറാഴ്ച ഓഫീസിലെത്താന്‍ സുഹൃത്തിന്റെ സഹായം തേടിയത്.


പിന്നീട് പാലാരിവട്ടം സൗത്ത് ജനതാ റോഡിലുള്ള താമസസ്ഥലത്തുനിന്ന് തെസ്‌നി ബാനുവിനെ സുഹൃത്ത് വന്ന് കൂട്ടിക്കൊണ്ടുപോയി. വഴിമധ്യേ കാക്കനാട് എന്‍.ജി.ഒ ക്വാര്‍ടേഴ്‌സിനടുത്തുള്ള ഒരു കടയില്‍ കയറാന്‍ സുഹൃത്ത് ബൈക്ക് നിര്‍ത്തി. അവിടെ നില്‍ക്കുകയായിരുന്ന മധ്യവയസ്‌കനായ ഒരു ഓട്ടോ ഡ്രൈവറും നാലഞ്ച് പേരും ചേര്‍ന്ന്, ബൈക്കില്‍ ചാരിനില്‍ക്കുകയായിരുന്ന തെസ്‌നി ബാനുവിനു ചുറ്റും കൂടി. ഇതുകണ്ട് വന്ന സുഹൃത്തിനോട് ''നീ ഇവളെയും കൊണ്ട് എവിടെ പോവുകയാടാ...'' എന്ന് ചോദിച്ചു. കൂടെയുള്ളത് സഹപ്രവര്‍ത്തകയാണെന്നും ഓഫീസില്‍ കൊണ്ടുചെന്നാക്കാന്‍ പോവുകയാണെന്നും സുഹൃത്ത് പറഞ്ഞിട്ടും അവര്‍ വിട്ടില്ല. ''ഇത് ബാംഗ്ലൂരല്ല, കേരളമാണ്; ഇതൊന്നും നടക്കില്ല'' എന്നു പറഞ്ഞായി തുടര്‍ന്ന് സംസാരം.


ഇതിനിടെ തെസ്‌നിയുടെ സുഹൃത്തിനോട് വീട് എവിടെയാണെന്നും മറ്റും സംഘത്തിലൊരാള്‍ ചോദിക്കുകയും ചെയ്തു. എന്നാല്‍, തെസ്‌നിയോട് പേരും മറ്റു വിവരങ്ങളും അന്വേഷിച്ചപ്പോള്‍ 'അത് നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ലെ'ന്ന് മറുപടി നല്‍കിയത് അവരെ ചൊടിപ്പിച്ചു. പോകാന്‍ തുടങ്ങുകയായിരുന്ന തെസ്‌നിയുടെ അടുത്തുവന്ന് അക്രമികളിലൊരാള്‍ ചീത്ത വിളിച്ചു. ഇതിനെതിരെ പ്രതികരിച്ച തെസ്‌നിയെ അയാള്‍ ബൈക്കില്‍ നിന്ന് തള്ളി താഴെയിടാന്‍ ശ്രമിക്കുകയും ഇടത് കരണത്തടിക്കുകയും ചെയ്തു. ഇതിനിടെ സംഘത്തിലുണ്ടായ ഒരാള്‍ തെസ്‌നിയുടെ വലതുകൈ പിടിച്ചു തിരിച്ചു. രക്ഷിക്കാന്‍ വന്ന സുഹൃത്തിനെയും അക്രമികള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു.


തെസ്‌നി ഉടന്‍ സാമൂഹിക പ്രവര്‍ത്തകനായ സി.ആര്‍.നീലകണ്ഠനെയും ജ്യോതി നാരായണനെയും ഫോണില്‍ വിളിച്ച് വിവരം ധരിപ്പിച്ചു. അവരുടെ സഹായത്തോടെ പോലീസെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.


ജോലിക്കു കയറാന്‍ സമയമായതിനാല്‍ രാവിലെ പരാതി എഴുതിക്കൊടുക്കാമെന്ന് പോലീസിനോടു പറഞ്ഞ് തെസ്‌നി ഓഫീസിലേക്ക് പോവുകയും ചെയ്തു. എന്നാല്‍, രാവിലെയായപ്പോള്‍ ശരീരവേദന കാരണം എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാതെ വന്ന തെസ്‌നിയെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.


ഐ.ജി ശ്രീലേഖ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതായി തെസ്‌നി പറഞ്ഞു. സംഭവത്തെക്കുറിച്ച് തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണര്‍ ടി.ആര്‍.പ്രകാശിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. എന്നാല്‍, സംഭവം നടന്ന് ഒന്നര ദിവസം കഴിഞ്ഞിട്ടാണ് പോലീസ് തെസ്‌നിയുടെ മൊഴിയെടുത്തതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.



തെസ്‌നിബാനു സംഭവം: എ.എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

Second Face




ആദ്യം തല്ലിയത്‌ തസ്‌നി ബാനു;എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനു സമീപം എത്തിയതും അന്വേഷിക്കുന്നു

കൊച്ചി: സുഹൃത്തിനൊപ്പം രാത്രി ജോലിക്കുപോയ ഐടി കമ്പനി ജീവനക്കാരി തസ്‌നി ബാനു ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒട്ടേറെ ദുരൂഹതയുണ്ടെന്നു പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പ്രാഥമികാന്വേഷണത്തില്‍ വ്യക്‌തമായി.

'സദാചാര'ത്തിനു നിരക്കാത്ത രീതിയിലുള്ള പെരുമാറ്റം ഇവരുടെ ഭാഗത്തു നിന്നുണ്ടായെന്നും ഇതു നാട്ടുകാര്‍ ചോദ്യം ചെയ്‌തതാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചതെന്നുമാണു പ്രാഥമികാന്വേഷണത്തിലെ നിഗമനം. അസമയത്തു യുവാവിനൊപ്പം വിജനമായ സ്‌ഥലത്തു നില്‍ക്കുന്നതിനെ ചോദ്യം ചെയ്‌ത ഓട്ടോ ഡ്രൈവറെ ആദ്യം തല്ലിയത്‌ തസ്‌നി ബാനുവാണെന്നാണു പോലീസിനു ലഭിച്ച വിവരം. തസ്‌നി ബാനുവിന്റെ അടിയേറ്റതിനെത്തുടര്‍ന്ന്‌ ഓട്ടോ ഡ്രൈവര്‍ അവരെ തിരിച്ചടിക്കുകയും കൈപിടിച്ചു തിരിക്കുകയുമായിരുന്നത്രേ. രാത്രി ജോലിക്കുപോകാന്‍ തസ്‌നി ബാനു ജോലി ചെയ്യുന്ന സ്‌ഥാപനം ഇവര്‍ക്കു കമ്പനി വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതുപയോഗിക്കാതെ ആണ്‍സുഹൃത്തിന്റെ ബൈക്കില്‍ ജോലിക്കുപോയ ഇവര്‍ക്ക്‌ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനു സമീപം വിജനമായ സ്‌ഥലത്ത്‌ എത്തേണ്ട കാര്യമില്ലെന്നു നാട്ടുകാരും പറയുന്നു.
 

അപരിചിതരായ സ്‌ത്രീയും പുരുഷനും ദുരൂഹസാഹചര്യത്തില്‍ വിജനമായ സ്‌ഥലത്തു'സഭ്യമല്ലാത്തപെരുമാറ്റത്തില്‍ ഏര്‍പ്പെട്ടതിനാലാണു തങ്ങള്‍ ഇതു 'ബാംഗ്ലൂര്‍ അല്ലെ'ന്നു മുന്നറിയിപ്പു കൊടുത്തതെന്നും സ്‌ഥലം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതെന്നുമാണു നാട്ടുകാര്‍ പറയുന്നത്‌. സംഭവദിവസം രാത്രി പോലീസ്‌ കസ്‌റ്റഡിയിലെടുത്ത അനില്‍കുമാറും ഇക്കാര്യം പോലീസിനോടു സമ്മതിച്ചിരുന്നു. ഇതു ജനാധിപത്യരാജ്യമാണെന്നും തങ്ങള്‍ക്ക്‌ ഇഷ്‌ടമുള്ള രീതിയില്‍ ചെയ്യുമെന്നും ചോദിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമായിരുന്നുവത്രേ തസ്‌നി ബാനുവിന്റെ പ്രതികരണം. തസ്‌നി ബാനുവിന്റെ മറുപടിയില്‍ കുപിതനായ ഓട്ടോ ഡ്രൈവര്‍ അനാശാസ്യപ്രവൃത്തി ഇവിടെ നടക്കില്ലെന്നു പറഞ്ഞ്‌ ഇവരെ അസഭ്യം വിളിച്ചു. തുടര്‍ന്ന്‌തസ്‌നി ബാനു ഇയാളെ തല്ലുകയായിരുന്നു എന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന. താനാണ്‌ ആദ്യം തല്ലിയതെന്ന കാര്യം തസ്‌നി ബാനുവും പോലീസ്‌ മുമ്പാകെ സമ്മതിച്ചിരുന്നു. സംഭവം സംഘര്‍ഷത്തിലെത്തിയതോടെ കൂടുതല്‍ നാട്ടുകാരും രംഗത്തെത്തി. ഇരുവരെയും പിടികൂടി പോലീസില്‍ ഏല്‍പ്പിക്കണമെന്നു നാട്ടുകാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.
 

ഇതിനിടെ തസ്‌നി ഫോണില്‍ പരിചയമുള്ള സാമൂഹ്യപ്രവര്‍ത്തകരെ വിളിച്ചു താന്‍ ആക്രമിക്കപ്പെട്ടെന്ന്‌ അറിയിക്കുകയായിരുന്നു. ഇവരാണ്‌ അസമയത്ത്‌ സ്‌ത്രീയും പുരുഷനും വിജനമായ സ്‌ഥലത്ത്‌ ദുരൂഹസാഹചര്യത്തില്‍ നില്‍ക്കുന്നത്‌ ചോദ്യം ചെയ്‌തവരെ 'സദാചാര പോലീസി'ന്റെ ആക്രമണമെന്ന മട്ടില്‍ പ്രചരിപ്പിച്ചതെന്നാണ്‌ നാട്ടുകാരുടെ ആരോപണം.

Wednesday, June 15, 2011

List of UpcOminG 30+ New MalaYalaM ChannelS

1.Manorama Vision General Entertainment Channel
2.Manorama Yuva Youth Entertainment Channel
3.ETV Malayalam General Entertainment Channel
4.Raj News from Raj Television Network.
5.Raj musix malayalam from Raj Television Network.
6.Mathrubhumi (3 Channels (ent,news,kids))
7.NTV

8.Channel IBC, The Indian Union Muslim League
9.Mangalam
10.Zee Malayalam General Entertainment Channel from Zee Network.
11.Kochu TV Malayalam Kids Channel from Sun Network.
12.Darshana tv (2 channels news and ent)
13.Kalarenjini {24hrs channel dedicated to kala(art) including traditional dance forms and music}

14.kairali entertainment (channel 4)
15.See Television (Bharatheeya Cable Vision Ltd.)
16.Janapriya Television  (Muralidhran)
17.jeevan plus (ent channel from jeevan group by 2012)
18.jeevan news (news channel from jeevan group)
19.jeevan prayer (spiritual channel from jeevan group)
20.IBC TV (keds communications pvt ltd,kozhikode)
21.vikas tv (vikasavani communications)
22.victory tv (channel from powervision)
23.guruvision (3 channels(ent,edu and spiritual) from sndp yogam)
24.sairam tv (news and spiritual from tvm)
25.manova vision (manova communications,kozhikode)
26.sahyadri 24 (24hr news channel frm sahyadri communications )
27.keralakumadi
28.Amritha news
29.Kerala vision
30.surya news

31.Reporteonlive (news channel by M V Nikesh Kumar)

My 23 b'day with my loving Brother And Sister









Tuesday, June 14, 2011

സ്നേഹാര്‍ദ്രമായ്..

എല്ലാം തിരിച്ചു തന്നിട്ടുണ്ട്,  
നീ തന്നതിനേക്കാളുമേറെ...... 

എല്ലാം മറന്നിട്ടുമുണ്ട്, 
ഓർത്തതിനേക്കാൾ 
അധികമല്ലെങ്കിലും...... 

ഈ അക്ഷരങ്ങൾക്ക് 
പറയുവാനേറെയുണ്ട്... 
നീയും ഞാനും 
തമ്മിൽ പറഞ്ഞതിനേക്കാളുമധികം...... 

എങ്കിലും... 
ഇനിയും, 
കോട പെയ്യുന്നൊരു രാത്രിയിൽ 
ഇടവഴിയിലെ ഇലഞ്ഞിമരച്ചുവട്ടിൽ 
എന്നെങ്കിലും 
വീണ്ടും കണ്ടുമുട്ടേണ്ടി വരുമ്പോൾ 
മുമ്പൊരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത 
രണ്ടുപേരാകും നമ്മൾ....!

Friday, June 10, 2011

അഴിമതിയെ വെറുക്കുന്നവര്‍ക്ക് മാത്രം


അഴിമതിയെ വെറുക്കുന്നവര്‍ക്ക് മാത്രം

വിദേശികള്‍ നൂറ്റാണ്ടുകളെടുത്ത് കടത്തിക്കൊണ്ടുപോയ സ്വത്തുക്കളെ കവച്ചുവയ്ക്കുന്ന വിധത്തില്‍ ഇന്ത്യയിലെ അഴിമതിക്കാരന്‍റെ കള്ളപ്പണം വിദേശബാങ്കുകളില്‍ വളരുന്നു.നമ്മുടെ വിയര്‍പ്പിന്‍റെ,ചോരയുടെ പങ്കുപറ്റി ജീവിക്കുന്ന രാഷ്ട്രീയത്തിലെ പരാദജീവികളെ പൊതുസമൂഹത്തില്‍ നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ട സമയമാണ് സമാഗതമായിരിക്കുന്നു. അഴിമതിക്കെതിരെ അണിചേരാന്‍ ഉദ്ധേശിക്കുന്നവര്‍ 

Saturday, June 4, 2011

കൊള്ളാം… നൂറു ദിന കര്‍മ്മ പരിപാടികള്‍

അഴിമതിക്ക് എതിരെ സന്ധിയില്ലാ സമരം തുടരുന്ന / തുടര്‍ന്ന വി.എസ് അച്യുതാന്ദന്റെ പാത പിന്തുടര്‍ന്ന് അഴിമതി എന്ന ചക്കരക്കുടത്തിനെ മതില്‍കെട്ടിന്നു ഏഴയലത്ത് പോലും അടുപ്പിക്കില്ലാ എന്ന് ശപഥം ചെയ്ത മട്ടിലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പോക്ക്. അഴിമതിക്കെതിരെയുള്ള സന്ധിയില്ലാ സമരപാതയില്‍ നീങ്ങുന്ന പുതിയ സര്‍ക്കാരിനു എന്റെ അഭിവാദ്യങ്ങള്‍ . നൂറു ദിവസത്തെ കര്‍മ്മ പരിപാടി പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ ഒരു സംശയം. നൂറു ദിവസം കഴിഞ്ഞു എന്താ പരിപാടി….? ഇവരെല്ലാം കൂടി നാട് നന്നാക്കിയതിനു ശേഷം എങ്ങോട്ട് പോകാന്‍ [...]

Friday, May 27, 2011

മോഹന്‍ലാല്‍ ട്രിപ്പിള്‍ സെഞ്ച്വറിയും കടന്നു മുന്നോട്ട്


മോഹന്‍ലാല്‍ ട്രിപ്പിള്‍ സെഞ്ച്വറിയും കടന്നു മുന്നോട്ട്

മോഹന്‍ലാലിന്റെ മുന്നൂറാം ചിത്രം അണിയറയിലൊരുങ്ങുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കസനോവയാണു മോഹന്‍ലാലിന്റെ മുന്നൂറാം ചിത്രമായി പുറത്തിറങ്ങാനൊരുങ്ങുന്നത്. 1978ല്‍ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണു മോഹന്‍ലാലെന്ന നടന്‍ ജനിക്കുന്നതെങ്കിലും 1980ല്‍ പുറത്തുവന്ന നവോദയയുടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതലാണ് മോഹന്‍ലാല്‍ എന്ന നടന്‍ പ്രേക്ഷകരുടെ പരിചയവലയത്തില്‍ വരുന്നത്.
ആദ്യകാലത്ത് വില്ലന്‍വേഷങ്ങളിലും സഹവില്ലന്‍ വേഷങ്ങളിലും തളഞ്ഞുകിടന്ന ലാല്‍ ആട്ടക്കലാശം എന്ന ചിത്രത്തിലൂടെയാണ് ഉപനായകവേഷങ്ങളിലേക്കെത്തിയത്. ആ ചിത്രത്തിലെ വേഷം പ്രേക്ഷകരുടെ പ്രീതി നേടിയതിനെത്തുടര്‍ന്ന് ഐ.വി.ശശിയുടെയും മറ്റും ചിത്രങ്ങളില്‍ നായകതുല്യവേഷങ്ങളിലേക്കു ചുവടുമാറ്റാന്‍ കഴിഞ്ഞു. തുടര്‍ന്നു നായകനായി ചിത്രങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ നായകവേഷമായ വിന്‍സെന്റ് ഗോമസിന്റെ ജനപ്രീതിയെത്തുടര്‍ന്നാണ് നായകനെന്നനിലയില്‍ സൂപ്പര്‍താരത്തിന്റെ സിംഹാസനത്തില്‍ അവരോധിതനാകുന്നത്. പിന്നീടിന്നു വരെ കാര്യമായി തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ലാത്ത പ്രയാണമായിരുന്നു ലാലിന്റേത്.
ഇതിനിടെ നാലു തവണ സംസ്ഥാനഅവാര്‍ഡും രണ്ടുതവണ ദേശീയ അവാര്‍ഡും നേടാന്‍ മോഹന്‍ലാലിനു കഴിഞ്ഞു. ഒരു വര്‍ഷം വരെ ഓടിയ ചിത്രമെന്ന ചിത്രത്തിനു പുറമേ, നൂറും നൂറ്റമ്പതും ദിവസമോടിയ അനേകം ചിത്രങ്ങള്‍ ലാലിന്റേതായിട്ടുണ്ട്. മലയാളം കണ്ട ഏറ്റവും ജനപ്രിയനായ താരവും മോഹന്‍ലാലാണ്. മലയാളസിനിമയില്‍ 32 വര്‍ഷം പൂര്‍ത്തിയാക്കിയ നടനാണു മോഹന്‍ലാല്‍.
ഇടക്കാലത്ത് പ്രിന്‍സ്, യാത്രാമൊഴി, കാലാപാനി തുടങ്ങിയ ചിത്രങ്ങളുടെ പരാജയത്തോടെ 1996-97 കാലഘട്ടത്തില്‍ അല്പം പതറിയിരുന്നുവെങ്കിലും വീണ്ടും കൂടുതല്‍ ഉയര്‍ന്ന താരപദവിയിലേക്കാണ് ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ ചിത്രങ്ങളുടെ വിജയം 1998-2000 കാലത്തു കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍, നരസിംഹത്തിനു ശേഷം വന്ന ചിത്രങ്ങളായ ശ്രദ്ധ, ദേവദൂതന്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ തുടങ്ങിയവയുടെ പരാജയം വീണ്ടും ചെറിയൊരു പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ബാലേട്ടന്റെ വിജയത്തോടെ വീണ്ടും താരങ്ങളുടെ താരമായി ലാല്‍ മാറി. ഈയടുത്തകാലത്ത് വീണ്ടും ചില ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നെങ്കിലും ശിക്കാറിന്റെ വന്‍വിജയത്തോടെ വീണ്ടും ലാല്‍ ജനപ്രീതിയുടെ കാര്യത്തില്‍ വന്‍മുന്നേറ്റത്തിലാണ്.
300 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ സൂപ്പര്‍താരങ്ങള്‍ ഇന്നത്തെ തലമുറയില്‍ അധികമില്ലെന്നതാണു ലാലിന്റെ നേട്ടത്തെ വ്യത്യസ്തമാക്കുന്നത്. ലാലിനൊപ്പം അഭിനയരംഗത്തേക്കുവരികയും മുന്നേറുകയും ചെയ്ത മമ്മൂട്ടി മാത്രമാണു് ലാലിനേക്കാള്‍ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച ഈ തലമുറയിലെ താരനായകന്‍

Home.

Tuesday, May 24, 2011

National Film Awards 2011


National Film Awards 2011: Winner's List
Winners in selected major categories at the 58th National Film Awards
1. Best Feature film: 'Adaminte Makan Abu' (Malayalam)
2. Best Director: Vetrimaran, 'Aadukalam' (Tamil)
3. Best Actor: Dhanush, 'Aadukalam' and Salim Kumar, 'Adaminte Makan Abu'
4. Best Actress: Mitalee Jagtaap, 'Baboo Band Baaja' and Saranya Piravanam, 'Thenmerku Paruvakatru'
5. Best supporting Actor: J Thambi Ramaih
6. Best Supporting Actress: Sukumari
7. Best Cinematographer:
8. Best Editing:
 'Aadukalam'
9. Best Wholesome Entertainer: 'Dabangg'
10. Best Debut Film: 'Baboo Band Baaja'(Marathi)
11. Best Children's Film: 'Hejjegalu' (Kannada)
12. Best Singer Female : Rekha Bhardwaj, 'Ishqiya'
13. Best Singer Male: Suresh Wadekar
14. Best Music: Vishal Bhardwaj, 'Ishqiya'
15. Best Audiography: Kamod Karade, 'Ishqiya'
16. Best Sci & Tech Film: 'Heart to Heart'
17. Best Sports Film: 'Boxing Ladies'
18. Special Jury Award: 'Kabira Khada Baazar Mein'
19. Best educational Film: 'Advaitham'
20. Best Art & Culture Film: 'Leaving Home'
21. Best Debut Non-feature Film: 'Tistulia'
22. Nargis Dutt Award: 'Moner Manush'
23. Best Film On social Issues: 'Champions'
24. Best Popular Film: 'Dabangg'
25. Best Film on Environment: 'Beetari Jeeva'
26. Best Production Design: Robot
27. Best Lyrics: Thomas Kottakatally
28. Special Jury Award: Mi Sindhutai Satka
29. Best dialogues: Sanjay Pawar
30. Best Lyricist: Vairamuthu
31.Best Child Artist: Shantanu Ranglekar, Vivek, Harsh Myal
32.Best Make Up Artist: Vikram Gaikwad,'Moner Maanush'
34.Best special effects: Enthiran,Robot.
34.Best Screenplay: Vetrimaran, 'Aadukalam'
Best Hindi Film: 'Do Dooni Chaar'
Best Marathi Film: Mana Ayi Vacha
Best Assamese Film: Jetuka Patar Dare
Best Kannada Film: Putukarna Highway
Best English Film: Memories in March

Thursday, May 19, 2011

അന്ത്യനിമിഷങ്ങളിലും പോക്കറ്റിലുണ്ടായിരുന്ന ഒരു തുണ്ട് കവിത


അന്ത്യനിമിഷങ്ങളിലും പോക്കറ്റിലുണ്ടായിരുന്ന ഒരു തുണ്ട് കവിത.

kavithaഎല്ലാ അരാജകത്വങ്ങള്‍ക്കും നടവിലൂടെ നടക്കുമ്പോഴും കവിതയുടെ നൂല്
പൊട്ടാതെ സൂക്ഷിച്ച കവിയാണ് എ അയ്യപ്പന്‍. കവിയുടെ ശവശരീത്തിന്‍റെ
പോക്കറ്റിലുമുണ്ടായിരുന്നു ഒരു തുണ്ട് കവിത. അദ്ദേഹം ഒരു പക്ഷെ അവസാനമായി
കുറിച്ച അക്ഷരങ്ങള്‍… അതിങ്ങനെ..



അമ്പ് ഏത് നിമിഷത്തിലും മുതുകില്‍ തറയ്ക്കാം.
പ്രാണനും കൊണ്ട് ഓടുകയാണ്…
വേടന്‍റെ ക്രൂരത കഴിഞ്ഞു
റാന്തല്‍ വിളക്കിന് ചുറ്റും
എന്‍റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്‍
കൊതിയോടെ…
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഈ ഗര്‍ജ്ജനം സ്വീകരിക്കൂ

Tuesday, May 17, 2011

A TRIP TO NELLIYAMPATHY HILL STATION


     
           NELLIYAMPATHY HILL STATION




Location: About 52 km from Palakkad town and about 9 km from Nenmara.
Altitude: 467 m to 1572 m above sea level.
Attractions: Aerial view of the mountain pass, waterfalls, dense forests and tea gardens, trekking etc.



A geographic paradise, Nelliyampathy on the high ranges of the Western Ghats, offers a stunning view of the Sholayar Pass lying deep down in a 20 mile stretch of velvet green. Certain hills especially Seethakundu of Nelliyampathy cease abrubtly to form cliffs overlooking the panoramic valley below. These ranges of the Ghats at an altitude of 467 m to 1572 m above sea level and the pass have a dominant influence on the climate of the region.
It is through this mountain pass that the monsoon clouds formed over the Arabian Sea after shedding rain in Kerala, move to the neighbouring State of Tamilnadu.
To reach Nelliyampathy one has to negotiate at least 10 hair-pin curves on the Ghat road, through the breath-taking evergreen forests of the Sahya Ranges (Western Ghats). From these hills can be seen the calm, tranquil Pothundi Reservoir in the valley down below. Pothundi is built across Meenchadyppuzha and Padippuzha the tributaries of the Ayalar river (a sub tributary of Bharathappuzha).
The rich greenery of the forests hugging these hills is frequently punctuated by small and big waterfalls. Among these, the one at Seethakundu, the 1000 metre waterfall is a major attraction.
Nelliyampathy, spread over 82 sq km, has the highest peak at Nellikotta which is also called Padagiri. The hills dipped in the pristine beauty of nature are sprinkled with picturesque tea, coffee, cardamom, vegetable and orange plantations.
The hills of Nelliyampathy are a delight to adventure lovers and trekkers. The Community Hall at Kaikatty serves as an ideal camping place for trekkers. The temperature at these ranges vary from 15 degree celsius in December to 30 degree celsius in April. The lovely climate and green magic of the hills provide an exhilarating and unforgettable experience.
Getting there:
Nearest railway station: Palakkad, about 5 km from Palakkad town.
Nearest airports:Coimbatore (in the neighbouring state of Tamilnadu) about 55 km from Palakkad; Cochin International Airport, about 120 km







Tuesday, May 10, 2011

ക്രിസ്ത്യന്‍ ബ്രദഴ്സ് കഴിഞ്ഞു, ഇനി കോട്ടയം ബ്രദേഴ്സുമായി മമ്മൂട്ടി


ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന കൂട്ടുകുടുംബ അച്ചായന്‍ പടവുമായി വന്ന് ലാലും കൂട്ടരും കൊയ്തുകേറിപ്പോയതുകണ്ടപ്പോള്‍ മമ്മൂട്ടിക്കും മലയാളസിനിമയിലെ മറ്റൊരു ലാലായ സിദ്ദീഖ് ലാലിലെ ലാലിനും ഒരാവേശം. അവര്‍ കോട്ടയംബ്രദേഴ്സ് എന്നൊരു അച്ചായന്‍ സിനിമയുമായി വരികയാണ്. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ പ്രമുഖചിത്രങ്ങളിലൊന്നായിരിക്കും കോട്ടയം ബ്രദേഴ്സ് എന്നാണ് അറിയുന്നത്.
ചിത്രം രചനയും സംവിധാനവും ലാല്‍തന്നെയാണ്. ഹരിഹര്‍നഗര്‍ രണ്ടും മൂന്നും ഭാഗങ്ങള്‍ക്കുശേഷം ലാല്‍ ചെയ്ത യുവതാരചിത്രം ടൂര്‍ണമെന്റ് എട്ടുനിലയില്‍ പൊട്ടിയ ക്ഷീണം മാറ്റാനാണ് ലാല്‍ വീണ്ടും സൂപ്പര്‍താരചിത്രം തന്നെയൊരുക്കുന്നത്. പെട്ടെന്നെഴുതിയ തിരക്കഥയാണ് ടൂര്‍ണമെന്റിന്റെ പതനത്തിനു കാരണമായതെന്ന വിലയിരുത്തലില്‍ കോട്ടയം ബ്രദേഴ്സിന് കൂടുതല്‍ സമയമെടുത്താണത്രേ തിരക്കഥ എഴുതുന്നത്. സീനുകളുടെ എണ്ണമൊക്കെ സിനിമയ്ക്കു പാകത്തിനായിരിക്കും. പക്ഷേ ഓരോ സീനും എഴുതാന്‍ സമയം കൂടുതലെടുക്കുമെന്നു മാത്രം.
മമ്മൂട്ടിയും ലാലും ഒന്നിച്ചാണ് സഹോദരക്കളി നടത്തുന്നത്. ഇവര്‍ ഇതേ കളികളിച്ച തൊമ്മനും മക്കളും വന്‍വിജയമായിരുന്നു.
മമ്മൂട്ടി കോട്ടയം അച്ചായനോ കോട്ടയംകാരനോ ആയി വന്നപലചിത്രങ്ങളും വന്‍വിജയമായതും ഈ ചാട്ടവീശിനു കാരണമാകുന്നെന്നു പറയാം. കൂടെവിടെ,  കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങിയ പടങ്ങള്‍ ഈ ജനുസ്സില്‍ പെട്ടവയാണ്. എന്നാല്‍, നസ്രാണി പോലുള്ള പടങ്ങള്‍ കൂറ്റന്‍ വീഴ്ചയായിരുന്നെന്നതും ചരിത്രമാണ്.
ഏതായാലും ക്രിസ്ത്യന്‍ ബ്രദേഴ്സിനു പിന്നാലെ കോട്ടയം ബ്രദേഴ്സു വരുന്നതിന്റെ ബോക്സോഫീസ് അവസ്ഥ കണ്ടുതന്നെ അറിയണം. ഒരു കാക്ക വാഴക്കൈമേലിരുന്നു കിണറ്റില്‍ വീണു മോതിരം കിട്ടിയപ്പോള്‍ മറ്റേ കാക്ക വാഴക്കൈ കൊത്തിയൊടിച്ചായാലും കിണറ്റില്‍ വീണുനോക്കുക തന്നെ...

Sunday, April 24, 2011

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക !

ഇന്ന് കേരളം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനമായി ആചരിക്കുന്നു. കാല്‍നൂറ്റാണ്ട് പെയ്ത വിഷമഴയില്‍ ജീവിക്കാതെ മരിച്ചവരെയും മരിച്ചു ജീവിക്കുന്നവരെയും മുറിവുണങ്ങാത്ത പ്രകൃതിയെയും കാണാന്‍ നമുക്ക് കണ്ണുകള്‍ ഉണ്ടാവണം.അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ നമുക്ക് കഴിയണം, ഒപ്പം "നമുക്കിത് വേണ്ടാ.." എന്ന് അലറിവിളിക്കാനും !. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക ...!